Breaking

Tuesday, April 2, 2019

തൃശൂരില്‍ സുരേഷ് ഗോപി സ്ഥാനാര്‍ത്ഥിയായേക്കും 

തൃശൂര്‍: ചലച്ചിത്രതാരവും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപി ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേകും. സുരേഷ് ഗോപിയുമായി കേന്ദ്ര നേതൃത്വം ടെലിഫോണില്‍ സംസാരിച്ചിരുന്നു. അദേഹം സമ്മതം അറിയച്ചതായാണ് റിപ്പോര്‍ട്ട്. 

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു. ഇതിനെപ്പറ്റിയുള്ള തീരുമാനം ഉടനടി ഉണ്ടാക്കും. അമിത് ഷാ ഇന്നോ നാളെയോ പ്രഖ്യാപനം നടത്തും. ഇപ്പോള്‍ സുരേഷ് ഗോപി തൃശ്ശൂരിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 

ബിഡിജെഎസ്സിനായിരുന്നു തൃശൂര്‍ സീറ്റ് ബിജെപി നല്‍കിയത്. എന്നാല്‍ അവിടെ മത്സരിക്കാന്‍ തയ്യാറെടുത്ത തുഷാര്‍ വെള്ളാപ്പള്ളി രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ഥിയായതോടെ അവിടേക്ക് മാറി. അതോടെയാണ് ബിഡിജെഎസ്സില്‍ നിന്ന് ബിജെപി തൃശൂര്‍ സീറ്റ് എറ്റെടുത്തത്.



from Anweshanam | The Latest News From India https://ift.tt/2YJzNJx
via IFTTT