ന്യൂഡൽഹി: രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കണമെന്ന പ്രസ്താവനയാണ് ചട്ടലംഘനമായത്. ഇക്കാര്യത്തിൽ നടപടി ആവശ്യപ്പെട്ട് രാഷ്‌ട്രപതി റാംനാഥ് കോവിന്ദിന് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തെഴുതുമെന്നും റിപ്പോർട്ടുണ്ട്.
മാർച്ച് 23 ന് അലിഗഡിൽ മാധ്യമങ്ങളോട് സംസാരിക്കവേയാണ് മോദിക്ക് അനുകൂലമായി പ്രസ്താവന നടത്തിയത്. ഞങ്ങളെല്ലാം ബിജെപി പ്രവർത്തകരാണ്. മോദി വീണ്ടും പ്രധാനാമന്ത്രിയാകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും മോദി വിജയിക്കേണ്ടത് രാജ്യത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവം വിവാദമായതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് റിപ്പോർട്ട് തേടിയിരുന്നു.
തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് പരിശോധിക്കുകയും കല്യാൺ സിങ്ങിന്‍റെ പ്രസ്താവന തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു ഗവർണർ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷൻ കണ്ടെത്തുന്നത്.
1993ൽ ഹിമാചൽപ്രദേശ് ഗവർണർ ആയിരുന്ന ഗുൽസാർ അഹമ്മദ് തന്‍റെ മകൻ സയിദ് അഹമ്മദിനായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയെന്ന് കമ്മീഷൻ കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് ഗുൽസാർ അഹമ്മദ് ഗവർണർ സ്ഥാനം രാജി വച്ചിരുന്നു.
from Anweshanam | The Latest News From India https://ift.tt/2UpykJ4
via IFTTT