ന്യൂഡല്‍ഹി: ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. ലോക്സഭാ തിരഞ്ഞെടുപ്പ് ചൂട് നിലനില്‍ക്കെ ഇന്ധനവില വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ പോവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ചില്ലറ വില്‍പ്പന വിലയമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് 8 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്.
തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 76.28രൂപയും ഡീസല്‍ വില 71.34 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന്റെ വില 74.95രൂപയും ഡീസലിന് 69.93 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയും ഡീസല്‍ ലിറ്ററിന് 66.39 രൂപയുമാണ് വില. രാജ്യ വ്യാപാര തലസ്ഥാനമായ മുംബൈയില്‍ പെട്രോളിന് 78.57 രൂപയും ഡീസലിന് 69.48 രൂപയുമാണ് വില.
from Anweshanam | The Latest News From India http://bit.ly/2VV1OvV
via IFTTT