Breaking

Saturday, April 20, 2019

റഷ്യന്‍ ഇടപെടല്‍ ; ട്രംപിനെതിരെ കടുത്ത നിലപാടുമായി റോബര്‍ട്ട് മുള്ളര്‍

വാഷിങ്ടണ്‍ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടല്‍ സംബന്ധിച്ച തന്റെ അന്വേഷണം തടസ്സപ്പെടുത്താന്‍ ഡോണല്‍ഡ് ട്രംപ് നിരന്തരം ശ്രമിച്ചതായി സ്പെഷല്‍ കോണ്‍സല്‍ റോബര്‍ട്ട് മുള്ളറുടെ റിപ്പോര്‍ട്ട്. പ്രസിഡന്റ് പദവിയിലിരുന്ന് ട്രംപ് നീതിനിര്‍വഹണം തടസ്സപ്പെടുത്തിയോ എന്ന ഗൗരവമേറിയ ചര്‍ച്ചയ്ക്കും ഇതുവഴിതുറന്നു. 

2017 ജനുവരിയിലാണു യുഎസ് നിയമകാര്യ വകുപ്പ് റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കാന്‍ തീരുമാനിച്ചത്. അന്വേഷണം തടസ്സപ്പെടാതിരുന്നത് വൈറ്റ് ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും മറ്റും ഉറച്ച നിലപാട് മൂലമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യന്‍ ഭരണകൂടവും തിരഞ്ഞെടുപ്പു കാലത്തെ ട്രംപിന്റെ പ്രചാരണവിഭാഗവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒട്ടേറെ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണു റിപ്പോര്‍ട്ട്. ട്രംപിനെതിരെ നേരിട്ട് ആരോപണം ഉന്നയിക്കുന്നില്ലെങ്കിലും അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നില്ല. പ്രസിഡന്റ് നിയമലംഘനം നടത്തിയോ എന്നു പരിശോധിക്കാനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും എഫ്‌ബിഐ മുന്‍ ഡയറക്ടര്‍ കൂടിയായ മുള്ളര്‍ പറയുന്നു. 2020 ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ ട്രംപ് ഒരുങ്ങുന്നതിനിടെയാണു  വ്യാഴാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നത്.

പാര്‍ലമെന്റ്തല അന്വേഷണം വേണ്ട ഗുരുതര വീഴ്ചകളാണു ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന ആരോപണവുമായി പ്രതിപക്ഷമായ ഡെമോക്രാറ്റുകള്‍ രംഗത്തെത്തി. എന്നാല്‍ കുറ്റവിചാരണയ്ക്കു നീക്കം ആരംഭിച്ചിട്ടില്ല. റഷ്യന്‍ ഭരണകൂടം ചോര്‍ത്തിയ വിവരങ്ങള്‍ (ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ഹിലറി ക്ലിന്റന്റെ ഇ മെയിലുകള്‍ ) പരസ്യപ്പെടുത്തുന്നതു തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നു ട്രംപിന്റെ സംഘം പ്രതീക്ഷിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ , റഷ്യന്‍ ഭരണകൂടവുമായി ചേര്‍ന്നു കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നു തെളിയിക്കാന്‍ ഈ തെളിവുകള്‍ പോരെന്ന വിലയിരുത്തലുമുണ്ട്. ഇതു ട്രംപ് പക്ഷത്തിന് ആശ്വാസകരമാണെങ്കിലും മുള്ളറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ക്കാണു ഡെമോക്രാറ്റുകളുടെ നീക്കം.
 



from Anweshanam | The Latest News From India http://bit.ly/2UwoaSU
via IFTTT