Breaking

Tuesday, April 2, 2019

രമ്യ ഹരിദാസിനെതിരായ പരാമര്‍ശം; വിജയരാഘവന്‍ അധിക്ഷേപിച്ചത് സ്ത്രീത്വത്തെ-ഉമ്മന്‍ചാണ്ടി

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പരാമര്‍ശം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ പ്രസ്താവനയാണെന്ന് ഉമ്മന്‍ ചാണ്ടി. മൂന്നുദിവസമായി സി.പി.എമ്മിന്റെ സമനില തെറ്റിയിരിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

ആലത്തൂരില്‍ രമ്യ ഹരിദാസിന്റെ സ്ഥാനാര്‍ഥിത്വം സൃഷ്ടിച്ച തരംഗം എല്‍ഡിഎഫിനെ അസ്വസ്ഥമാക്കിയിട്ടുണ്ട്. അങ്ങേയറ്റം പ്രതിഷേധാര്‍ഹവും വേദനാജനകവുമായിട്ടുള്ള പരമാര്‍ശമാണ് വിജയരാഘവന്‍ നടത്തിയത്. സ്ത്രീത്വത്തെ അപമാനിക്കുന്നു. ദളിത് വിഭാഗത്തെ ഏറ്റവും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കിയതോടെ യുഡിഎഫിന്റെ വിജയം ഉറപ്പായപ്പോള്‍ വന്ന ഒന്നായിട്ടാണ് ഇതിനെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

എ.വിജയരാഘവന്റെ പരാമര്‍ശത്തില്‍ സിപിഎം പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചതിന് വിജയരാഘവനെതിരെ പാര്‍ട്ടി അച്ചടക്കനടപടിയെടുക്കണം. കോണ്‍ഗ്രസ് ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു

എ. വിജയരാഘവനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് പറഞ്ഞു.  അധിക്ഷേപം വലിയ പ്രയാസമുണ്ടാക്കി. ഈ നിലയിലെത്തിയത് ഒരുപാട് പ്രതിസന്ധികളെ തരണംചെയ്താണ്. തനിക്കും അമ്മയും അച്ഛനും കുടുംബവുമുണ്ടെന്ന് ഓര്‍ക്കണമായിരുന്നു. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതുരംഗത്ത് നില്‍ക്കുന്നത്.

ആശയപരമായ പോരാട്ടമാണ് വേണ്ടത്. വ്യക്തിഹത്യ അംഗീകരിക്കാനാവില്ല. നവോത്ഥാനമുദ്രാവാക്യമുയര്‍ത്തുന്നവര്‍ സ്ത്രീകളോട് ഇങ്ങനെയല്ല പെരുമാറേണ്ടത്. സ്ത്രീ സുരക്ഷയ്ക്കു ഏറെ പ്രാധാന്യം നല്‍കുന്ന മുഖ്യമന്ത്രിയാണ് ഇവിടെയുള്ളത്. താന്‍ എങ്ങനെയുള്ള വ്യക്തിയാണെന്ന് ആലത്തൂര്‍ ജനതയ്ക്കറിയാം. എത്ര പ്രതിസന്ധിയുണ്ടായാലും തളരില്ലെന്നും ആലത്തൂരില്‍ ജയിക്കുമെന്നും രമ്യ മാധ്യമങ്ങളോടു പറഞ്ഞു. 


 



from Anweshanam | The Latest News From India https://ift.tt/2WKryeJ
via IFTTT