പ്രമുഖ തമിഴ് സിനിമാ സംവിധായകനും നടനുമായ ജെ.മഹേന്ദ്രന്‍ (79) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു അന്ത്യം. രാവിലെ പത്തുമണിമുതല്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. വൈകുന്നേരം അഞ്ചു മണിക്ക് സംസ്‌കാരം നടക്കും.
ജോസഫ് അലക്സാണ്ടര്‍ എന്ന ജെ. മഹേന്ദ്രന്‍ തിരക്കഥാകൃത്തായാണ് സിനിമയില്‍ എത്തുന്നത്. മുള്ളും മലരുമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1979ല്‍ പുറത്തിറങ്ങിയ ''ഉതിര്‍പ്പൂക്കള്‍ ' ആണ് അദ്ദേഹത്തിന് ഏറെ പ്രശസ്തി നേടിക്കൊടുത്ത ചിത്രം. പുതുമൈപിത്തന്റെ ചെറുകഥയെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ചിത്രമാണിത്. മലയാളിയായ വിജയനും കന്നഡ നടി അശ്വിനിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
from Anweshanam | The Latest News From India https://ift.tt/2U9jlnx
via IFTTT