ആലത്തൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ എ.വിജയരാഘവന്റെ പരാമര്‍ശത്തെ പ്രതിരോധിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ ബിജു. എ.വിജയരാഘവന്റെ പ്രസ്താവന വളച്ചൊടിച്ച് വൈകാരികമാക്കുകയാണെന്ന് പി.കെ ബിജു പറഞ്ഞു. രമ്യ ഹരിദാസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിജയരാഘവന്‍ വിശദീകരിച്ചിട്ടുണ്ട്.
രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് കോണ്‍ഗ്രസ് വൈകാരിക വിഷയം ഉയര്‍ത്തുന്നത്. എല്ലാം കോണ്‍ഗ്രസിന്റെ വ്യാഖ്യാനങ്ങളാണ്. ഇനിയും കോണ്‍ഗ്രസ് രാഷ്ട്രീയം പറയാന്‍ തയാറായില്ലെങ്കില്‍ ഉള്ള വോട്ടും നഷ്ടപ്പെടുമെന്നും പി.കെ ബിജു മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
വിജയ രാഘവന്റെ പരാമര്‍ശം സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയുമാണ് അധിക്ഷേപിച്ചതെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. സംഭവത്തില്‍ സിപിഎം പരസ്യമായി മാപ്പ് പറയണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.
from Anweshanam | The Latest News From India https://ift.tt/2FKAIkt
via IFTTT