Breaking

Tuesday, April 2, 2019

ആരെയും വേദനിപ്പിക്കുക നമ്മുടെ സമീപനമല്ലെന്ന് എ വിജയരാഘവന്‍

പൊന്നാനി: ഒരു സ്ഥാനാർഥിയേയും വേദനിപ്പിക്കുക നമ്മുടെ സമീപനമല്ലെന്ന് എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ. യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തുവന്നു. യുഡിഎഫ് സ്ഥാനാർഥികളെല്ലാം തോൽക്കുമെന്നാണ് ഉദ്ദേശിച്ചത്. ഒരു വനിതയേയും വിഷമിപ്പിക്കുക നമ്മുടെ ഉദ്ദേശ്യമല്ല. അവർക്ക് അതിൽ വിഷമിക്കേണ്ടതില്ല. കാരണം എനിക്ക് അങ്ങനെ ഒരു ഉദ്ദേശ്യമില്ല. അവർ അങ്ങനെ വിഷമിക്കുകയും വേണ്ട. പ്രസ്താവനയല്ലല്ലോ. പ്രസംഗത്തിലെ ആലങ്കാരിക പ്രാസം മാത്രമാണ്. മാധ്യമങ്ങൾ അങ്ങനെ വ്യാഖ്യാനിക്കുകയായിരുന്നു. നമ്മൾക്ക് അങ്ങനെ ഒരു ഉദ്ദേശമില്ല. ഒരു സ്ത്രീയക്കുറിച്ചും അങ്ങനെ ഒരു പരാമർശം നടത്തില്ല. അവർക്കൊരു വിഷമമുണ്ടാകാൻ നമ്മൾ ആഗ്രഹിച്ചില്ല. ഒരു വനിതയ്ക്ക് വിഷമമുണ്ടാക്കുന്ന ഒരു പെരുമാറ്റം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൂടാ എന്ന് നിർബന്ധമുള്ളവരാണ് ഞങ്ങൾ. രാഷ്ട്രീയ പ്രസംഗം മാത്രമാണിത്. വ്യക്തിപരമായി ഒന്നുമില്ല. ഒരു സ്ഥാനാർഥിയേയും വേദനിപ്പിക്കുന്ന പരാമർശം പാടില്ല. ഒരു ദുരുദ്ദേശപരതയും ഞങ്ങൾക്കില്ല. രാഷ്ട്രീയ കാര്യങ്ങൾ വിശദീകരിക്കുമ്പോൾ ചില പ്രാസ ഭംഗി ഒക്കെ വരും അത്രമാത്രേയുള്ളൂവെന്നും വിജയരാഘവൻ പറഞ്ഞു. വേദനിപ്പിച്ചെങ്കിൽ ഞങ്ങൾക്കും അതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. Content Highlights: Vijayaraghavan, election 2019


from mathrubhumi.latestnews.rssfeed https://ift.tt/2D05llt
via IFTTT