Breaking

Saturday, May 1, 2021

സിദ്ദിഖ് കാപ്പനെ എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: യു എ പി എ കേസിൽ ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി മധുര ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെയാണ് മധുര ജയിലിൽ നിന്ന് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ട് വന്നത്. ഡെപ്യുട്ടി ജയിലറുംമെഡിക്കൽ ഓഫീസറും ഉൾപ്പെടുന്ന സംഘമാണ് സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾ അലട്ടുന്ന കാപ്പനെ ചിക്ത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിരുന്നു. ശുചിമുറിയിൽ വീണതിനെ തുടർന്ന് താടിയെല്ലിന് പരിക്ക് ഉണ്ടായതായി നേരത്തെ മധുര ജയിലിലെ മെഡിക്കൽ സൂപ്രണ്ട് സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഈ പരുക്ക് സംബന്ധിച്ച് വിശദമായ പരിശോധന ഡൽഹിയിലെ എയിംസിൽ നടത്തുമെന്നാണ് സൂചന. content highlights:siddique kappan admitted in AIIMS


from mathrubhumi.latestnews.rssfeed https://ift.tt/3uaGUKm
via IFTTT