വാഷിങ്ടൺ: കോവിഡ് തീവ്രമായി വ്യാപിക്കുന്ന ഇന്ത്യയിൽ നിന്നുള്ള യാത്രികർക്ക് അമേരിക്ക വിലക്കേർപ്പെടുത്തി. ഈ മാസം നാല് മുതൽ വിലക്ക് പ്രാബല്യത്തിൽ വരുമെന്നും കോവിഡ് വ്യാപന സാഹചര്യത്തിലാണ് നടപടിയെന്നും വൈറ്റ് ഹൗസ് അറിയിച്ചു. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഉപദേശപ്രകാരം ഭരണകൂടം ഇന്ത്യയിൽ നിന്നുള്ള യാത്ര നിയന്ത്രിക്കും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ കഴിയുന്ന അമേരിക്കൻ പൗരന്മാരോട് ഉടൻ രാജ്യം വിടാൻ യു.എസ്.സർക്കാർ നിർദേശിച്ചിരുന്നു. ഇന്ത്യയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ഇന്ത്യയിലുള്ളവർ ഉടൻ മടങ്ങിവരണമെന്നുമുള്ള നിർദേശമാണ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് പുറപ്പെടുവിച്ചിരിക്കുന്നത്. കോവിഡിന് ചികിത്സിക്കാൻ ഏറ്റവും പരിമിതമായ സൗകര്യങ്ങളാണ് ഇന്ത്യയിൽ ഇപ്പോഴുള്ളതെന്നും താല്പര്യമുള്ള എല്ലാവർക്കും യാത്രാസൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും ഇന്ത്യയിൽനിന്നു നേരിട്ട് ദിവസവും പാരീസ്, ഫ്രാങ്ക്ഫർട്ട് വഴി വിമാനസർവീസ് ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു. യു.കെ, ഇറ്റലി, ജർമനി, ഫ്രാൻസ്, യുഎഇ, പാകിസ്താൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഇതിനോടകം ഇന്ത്യയിൽ നിന്നുള്ള യാത്രയ്ക്ക് നേരത്തെ തന്നെ സമാനമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കാനഡ, ഹോങ്കോങ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങൾ ഇന്ത്യയുമായുള്ള വിമാന സർവീസുകൾ താത്കാലിമായി സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3gRcJUG
via
IFTTT