കണ്ണൂർ: കോവിഡ് കാരണം ഒരുവർഷമായി നിർത്തിവെച്ച റെയിൽവേ പ്ലാറ്റ്‌ഫോം ടിക്കറ്റ് മടങ്ങിവരുന്നു. പാലക്കാട് ഡിവിഷനിൽ മേയ് ഒന്നുമുതൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകും. 10 രൂപയുണ്ടായിരുന്ന ടിക്കറ്റിന് 50 രൂപ നൽകണം. തിരുവനന്തപുരം ഡിവിഷനിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് നൽകുന്നില്ല. പ്ലാറ്റ്ഫോമുകളിലെ തിരക്ക് കുറയ്ക്കാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് ഉത്തരവിൽ പറയുന്നു. എന്നാൽ, യു.ടി.എസ്. ടിക്കറ്റ് നൽകാത്ത ചെറിയ സ്റ്റേഷനുകളിൽ ഈ സൗകര്യം കിട്ടാനിടയില്ല. അത്തരം സ്റ്റേഷനുകളിൽ ക്രിസിൽ (സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റം) മാറ്റം വരുത്താത്തതാണ് കാരണം.ചെന്നൈ, മുംബൈ, അഹമ്മദാബാദ് തുടങ്ങിയ മേഖലകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് 50 രൂപയാക്കി നേരത്തേ നൽകിത്തുടങ്ങിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2RiIdIz
via
IFTTT