Breaking

Wednesday, January 6, 2021

തന്നെ കല്യാണം കഴിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം; അഹാന കൃഷ്ണ

തിരുവനന്തപുരം: യുവാവ് വീടിനുള്ളിൽ അതിക്രമിച്ചു കയറിയ സംഭവത്തിൽ പ്രതികരണവുമായി നടി അഹാന കൃഷ്ണ. ശാസ്തമംഗലത്തിനടുത്ത് മരുതംകുഴിയിലാണ് അഹാനയും കുടുംബവും താമസിക്കുന്നത്. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ആൾ തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടുവെന്നും വാതിൽ ചവിട്ടി തുറക്കാൻ ശ്രമിച്ചുവെന്നും അഹാന ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. എന്റെ ആരാധകനാണെന്നും നേരിൽ കാണണമെന്നുമായിരുന്നു അയാൾ ആദ്യം പറഞ്ഞത്. എന്നാൽ അടച്ചിട്ട ഗേറ്റിലൂടെ അയാൾ ചാടിക്കടക്കാൻ ശ്രമിച്ചു. മാന്യമായ ലക്ഷ്യങ്ങൾ ഉള്ള ഒരാൾ അടച്ചിട്ട ഗേറ്റ് വഴി ഒരു വീട്ടിൽ അതിക്രമിച്ച് കയറില്ല. ഗേറ്റ് ചാടിക്കടന്ന സമയം വീടിന്റെ വാതിൽ അടച്ചത് കാരണം കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. അയാളോട് പുറത്ത് പോകാൻ ആവശ്യപ്പെട്ടപ്പോൾ വരാന്തയിൽ ഇരുന്നു. ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾപ്പിക്കാൻ തുടങ്ങി. പോലീസ് 15 മിനിറ്റിനുള്ളിൽ തന്നെ സ്ഥലത്തെത്തി. സമയയോചിതമായി ഇടപെട്ട ആൾ കുഞ്ഞനുജത്തി ഹൻസിക ആയിരുന്നു. മുകൾ നിലയിൽ നിന്നും താഴേക്കോടിയിറങ്ങി വാതിൽ അകത്തു നിന്നും പൂട്ടിയത് ഹൻസികയാണ്. വാതിൽ പൂട്ടിയതും സെക്കൻഡുകൾക്കുള്ളിൽ അയാൾ ആ വാതിൽ തുറക്കാൻ ശ്രമിച്ചു. അവളെ ഇത്രയും ധൈര്യശാലിയായി വളർത്തിയെടുത്തതിൽ അഭിമാനം തോന്നുന്നു. അവളുടെ സ്ഥാനത്ത് ഞാനായിരുന്നുവെങ്കിൽ ഇതുപോലെ ചെയ്യുമോ എന്നറിയില്ല. സംഭവങ്ങളെ രാഷ്ട്രീയവത്ക്കരിക്കരുതെന്നും അഹാന അഭ്യർഥിച്ചു. അയാൾ എവിടെ നിന്നും വന്നെന്നോ, അയാളുടെ പേരെന്തെന്നോ വിഷയല്ല. എന്നാൽ അത്തരം പ്രവർത്തികൾ സ്വീകാര്യമല്ലെന്നും അഹാന കൂട്ടിച്ചേർത്തു. അഹാന കോവിഡ് ബാധ്യതയായി മറ്റൊരിടത്ത് ഐസൊലേഷനിൽ കഴിയുന്നതിനിടയിലാണ് സംഭവം നടക്കുന്നത്. ഇയാളെ ജാമ്യത്തിലിറക്കാനോ കൂട്ടിക്കൊണ്ടു പോകാനോ വീട്ടുകാർ തയാറായില്ലെന്നും പോലീസ് പറയുന്നു. മാനസിക വിഭ്രാന്തിയുള്ള ആളാണോ, ലഹരിക്കടിമയാണോ എന്നുള്ള കാര്യങ്ങൾ പോലീസ് അന്വേഷിച്ചു വരികയാണ്. കൊണ്ടോട്ടി പുളിക്കൽ സ്വദേശിയാണ് യുവാവ്. Content Highlights:Ahaana krishna actor on trespassing incident at her home,intrudersaid he wanted to marry her


from mathrubhumi.latestnews.rssfeed https://ift.tt/2MDsfGQ
via IFTTT