കൊച്ചി: തിരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ചേരുന്ന ബി.ജെ.പി. കോർ കമ്മിറ്റിയിൽ പാർട്ടിയിലെ ആഭ്യന്തര വിഷയങ്ങളും ചർച്ചയാവും. കോർ കമ്മിറ്റി വിളിച്ച് പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നില്ലെന്ന പരാതി ബി.ജെ.പി.യുടെ മുതിർന്ന നേതാക്കൾക്കുതന്നെയുണ്ട്. വ്യാഴാഴ്ച കൊച്ചിയിൽ ചേരുന്ന കോർ കമ്മിറ്റിയിൽ നേതാക്കൾ വിഷയം ഉന്നയിക്കും. പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റായ ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ സംസ്ഥാന നേതൃത്വത്തിനെതിരേ കേന്ദ്രനേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രനേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല. ശോഭാ സുരേന്ദ്രനും സംഘവും തിരഞ്ഞടുപ്പ് പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിന്നുകൊണ്ട് പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ശോഭ ഉന്നയിച്ച വിഷയങ്ങളിൽ ആദ്യമെല്ലാം പ്രതികരിക്കാതിരുന്ന മുരളീധരവിഭാഗം ഇപ്പോൾ അവർക്കെതിരേ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നു. കേന്ദ്രമന്ത്രി വി. മുരളീധരനും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ശോഭയും സംഘവും ഉന്നയിച്ചിരിക്കുന്ന പരാതിയെ പരസ്യമായി തള്ളിയിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ ശോഭയ്ക്കെതിരേ നടപടിവന്നേക്കുമെന്നും പാർട്ടിക്കുള്ളിൽ ചർച്ചപടർന്നിട്ടുണ്ട്. കോർ കമ്മിറ്റിയിൽ നേതാക്കൾ സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും. çontent highlights:bjp core commitee to held today
from mathrubhumi.latestnews.rssfeed https://ift.tt/2KPthhZ
via
IFTTT