Breaking

Thursday, December 24, 2020

ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്റെ കൊലപാതകം;യൂത്ത്ലീഗ്പ്രവര്‍ത്തകനുള്‍പ്പടെ 3 പേര്‍ക്കെതിരേ കേസ്

കാസർകോട്: കാഞ്ഞങ്ങാട്ടെ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഔഫ് അബ്ദുൾറഹ്മാന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകമെന്ന് പോലീസ്. യൂത്ത്ലീഗ് ഭാരവാഹി ഇർഷാദ് ഉൾപ്പടെ മൂന്നുപേർക്കെതിരേയാണ് ഇപ്പോൾ പോലീസ് കേസെടുത്തിട്ടുളളത്. സംഭവത്തിൽ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് എൽഡിഎഫ് നേതൃത്വം നഗരസഭാ പരിധിയിൽ ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. വോട്ടെണ്ണൽ ദിവസം മുസ്ലീംലീഗ് പ്രവർത്തകർ നടത്തിയ ആക്രമണത്തിന്റെ തുടർച്ചയാണ് കൊലപാതകം എന്ന് സിപിഎം ആരോപിച്ചു. തിരഞ്ഞെടുപ്പിൽ മുസ്ലീംലീഗിന് വാർഡ് നഷ്ടപ്പെട്ടതോടെയാണ് പ്രകോപനം തുടങ്ങിയത്. ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. ഔഫിന്റെ സുഹൃത്ത് ഷുഹൈബിനും കുത്തേറ്റു. ഇവർ രണ്ടുപേരും ബൈക്കിൽ പഴയ കടപ്പുറത്തേക്ക് വരുന്നതിനിടെ കല്ലൂരാവി-പഴയ കടപ്പുറം റോഡിൽ ഒരുസംഘം അക്രമികൾ തടഞ്ഞുനിർത്തി കുത്തുകയായിരുന്നു. ഇവരുടെ മറ്റ് രണ്ട് സുഹൃത്തുക്കൾ മറ്റൊരു ബൈക്കിൽ പിന്നാലെയുണ്ടായിരുന്നു. ഔഫിന് നെഞ്ചിലാണ് കുത്തേറ്റത്. കുത്തിയ ഉടൻ അക്രമികൾ ഇരുട്ടിലേക്ക് മറഞ്ഞു. ഔഫിനെ മൻസൂർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബ്ദുൾ റഹ്മാന്റെ മൃതദേഹം 12 മണിയോടെ പോസ്റ്റ്മോർട്ടം ചെയ്യും. content highlights: dyfi worker stabbed to death in kasaragod


from mathrubhumi.latestnews.rssfeed https://ift.tt/38xG7cT
via IFTTT