കൊച്ചി: ലൈഫ് മിഷൻ പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരേ ഹൈക്കോടതിയിൽ സർക്കാരിനായി സുപ്രീം കോടതി അഭിഭാഷകൻ ഹാജരാകും. മുതിർന്ന അഭിഭാഷകനായ കെ.വി വിശ്വനാഥൻ ഡൽഹിയിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഹാജരാകുക. സി.ബി.ഐഅന്വേഷണത്തിനെതിരേയുള്ള സർക്കാരിന്റെ ഹർജി കോടതി ഇന്ന് പരിഗണിക്കും. ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ. നൽകിയ പരാതിയും ഇതിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ.രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷൻ സി.ഇ.ഒ. ആണ് ഹർജി ഫയൽ ചെയ്തത്. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു സർക്കാർ നടപടി. സി.ബി.ഐ.അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര സർക്കാർ നടപടി തെറ്റാണെന്നും എഫ്.ഐ.ആർ. നിയമവിരുദ്ധമാണെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാണിച്ചിരുന്നു.സംസ്ഥാന പോലീസ് സംവിധാനം മറികടന്ന് ഏതെങ്കിലും ഏജൻസിയോട് അന്വേഷണം നടത്താൻ ഉത്തരവിടാനാകില്ലെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. content highlights:supreme court lawyer appear for government in highcourt against CBI probe
from mathrubhumi.latestnews.rssfeed https://ift.tt/36lU7ak
via
IFTTT