Breaking

Saturday, June 13, 2020

ഒരു കിലോ കഞ്ചാവുമായി സിനിമ-സീരിയല്‍ നടിയും കാര്‍ ഡ്രൈവറും അറസ്റ്റില്‍

ചാലക്കുടി: ഒരു കിലോയിലധികം കഞ്ചാവുമായി യുവതിയും കാർ ഡ്രൈവറും അറസ്റ്റിൽ. കോട്ടയം വെച്ചൂർ ഇടയാഴം സരിതാലയത്തിൽ സരിത സലിം (28), സുഹൃത്തും കാർ ഡ്രൈവറുമായ പാലക്കാട് പട്ടാമ്പി വല്ലപ്പുഴ മനക്കേതൊടിയിൽ സുധീറു (45)മാണ് അറസ്റ്റിലായത്. സിനിമ-സീരിയൽ നടിയായ യുവതി ഇപ്പോൾ എറണാകുളം എളമക്കരയിൽ വാടകയ്ക്കാണ് താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഡിവൈ.എസ്.പി. സി.ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡാണ് പരിശോധന നടത്തിയത്. കെ.എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പരിശോധന നടന്നത്. സ്റ്റാൻഡിന് സമീപത്ത് സംശയകരമായി കണ്ട കാറും അതിലെ യാത്രക്കാരിയേയും ഡ്രൈവറേയും എക്സൈസ് ഇൻസ്പെക്ടർ വി. സലിൽകുമാറിന്റെ സഹായത്തോടെ പരിശോധിക്കുകയായിരുന്നു. യുവതിയുടെ ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിനുള്ളിലായിരുന്നു കഞ്ചാവ്. അന്വേഷണസംഘത്തിൽ സി.ഐ. കെ.എസ്. സന്ദീപ്, എസ്.ഐ. എം.എസ്. ഷാജൻ തുടങ്ങിയവരുമുണ്ടായി. Content Highlights: cinema serial actress saritha saleem and car driver arrested with ganja in chalakkudy


from mathrubhumi.latestnews.rssfeed https://ift.tt/3hydjF0
via IFTTT