Breaking

Wednesday, April 17, 2019

പെണ്‍കുട്ടികളെ പെട്രോളൊഴിച്ച‌് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ‌്: പ്രതി പിടിയില്‍

കൊച്ചി: പനമ്ബിള്ളി നഗറില്‍ പെണ്‍കുട്ടികളെ തടഞ്ഞ് നിര്‍ത്തി പെട്രോളൊഴിച്ച‌് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുഴല്‍മന്ദം തച്ചമ്ബാറ സ്വദേശി പൂവത്തിങ്കല്‍ മനു (24)നെയാണ് കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. 

മാര്‍ച്ച‌് 14നാണ് കേസിന് ആസ്പദമായ സംഭവം. വൈകിട്ട‌് 7.40ന‌് പനമ്ബിള്ളി നഗറില്‍ സ‌്കൂട്ടറില്‍ സഞ്ചരിച്ചിരുന്ന മലയാളിയും ഊട്ടി സ്വദേശിനിയുമായ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദേഹത്ത‌് പെട്രോള്‍ ഒഴിച്ച‌് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ജോലി കഴിഞ്ഞ‌് താമസ‌ സ്ഥലത്തേക്ക‌് പോകുന്നതിനിടെയായിരുന്നു ആക്രമണം.  

കൃത്യത്തിന് ശേഷം അബുദുബായിലേക്ക് കടന്ന പ്രതിയെ തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത‌്. പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായുള്ള പ്രേമ ബന്ധം തകര്‍ന്നതാണ‌് കൃത്യത്തിന‌് പ്രേരിപ്പിച്ചതെന്ന‌് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായി സിറ്റി പൊലീസ‌് കമ്മീഷണര്‍ എസ‌് സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 



from Anweshanam | The Latest News From India http://bit.ly/2UXA8JK
via IFTTT