Breaking

Wednesday, April 17, 2019

ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ല്‍ ആദായ നികുതി വകുപ്പ് റെ​യ്ഡ്

ചെ​ന്നൈ: ഡി​എം​കെ നേ​താ​വ് ക​നി​മൊ​ഴി​യു​ടെ വീ​ട്ടി​ല്‍ ആദായ നികുതി വകുപ്പ് റെ​യ്ഡ്. തൂ​ത്തു​ക്കു​ടി​യി​ലെ വ​സ​തി​യി​ലാ​ണ് റെ​യ്ഡ്. തൂ​ത്തു​ക്കു​ടി​യി​ലെ സ്ഥാ​നാ​ര്‍​ഥി​യാ​ണ് ക​നി​മൊ​ഴി.

കണക്കിൽപ്പെടാത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാൻ സൂക്ഷിച്ചിട്ടുണ്ടെന്ന് സൂചന കിട്ടിയതിനെത്തുടർന്നാണ് റെയ്‍ഡെന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങൾ പറയുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഫ്ലയിംഗ് സ്ക്വാഡിനൊപ്പം ആദായനികുതി വകുപ്പിന്‍റെ പത്ത് ഉദ്യോഗസ്ഥരും ചേർന്നാണ് റെയ്‍ഡ് നടത്തുന്നത്. സാധാരണ നടപടിക്രമമെന്ന് പറഞ്ഞാണ് ഉദ്യോഗസ്ഥർ എത്തിയത്. 

നേരത്തെ ഡി.എം.കെ സ്ഥാനാര്‍ഥി അതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്ന് വന്‍തോതില്‍ പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു.



from Anweshanam | The Latest News From India http://bit.ly/2KJDoVf
via IFTTT