Breaking

Wednesday, April 17, 2019

ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെയും പോകും: അമിത് ഷാ

തൃശൂര്‍: ശബരിമല വിശ്വാസ സംരക്ഷണത്തിന് ഏതറ്റംവരെയും പോകുമെന്നും അയ്യപ്പവിശ്വാസികള്‍ക്കൊപ്പം എന്നും ഉണ്ടാകുമെന്നും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ. കോ​ട​തി വി​ധി​യു​ടെ മ​റ​വി​ല്‍ ശ​ബ​രി​മ​ല ഭ​ക്ത​ര്‍​ക്കു​നേ​രെ സി​പി​എം അ​ക്ര​മം ന​ട​ത്തി​യെ​ന്നും അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. ശ​ബ​രി​മ​ല വി​ധി ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തി​ടു​ക്കം കാ​ണി​ച്ചെ​ന്നും ഷാ ​കു​റ്റ​പ്പെ​ടു​ത്തി. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.

'കേരളത്തിലെ സര്‍ക്കാര്‍ സുപ്രീം കോടതി വിധിയുടെ മറ പിടിച്ച്‌ ഭക്തര്‍ക്കെതിരെ അക്രമം അഴിച്ചുവിട്ടു. 30000 പേരെയെങ്കിലും ജയിലില്‍ പിടിച്ചിട്ടു. നിരവധി സുപ്രീംകോടതി വിധികള്‍ ഇവിടെ നടപ്പാകാതെ കിടക്കുന്നു. ശബരിമല വിധി മാത്രം നടപ്പാക്കാന്‍ എന്താണ് ഇത്ര തിടുക്കം?', അമിത് ഷാ ചോദിച്ചു.

പ്ര​ള​യ​ത്തെ​ക്കു​റി​ച്ചു​ള്ള അ​മി​ക്ക​സ് ക്യൂ​റി റി​പ്പോ​ര്‍​ട്ടും അ​മി​ത് ഷാ ​പ​രാ​മ​ര്‍​ശി​ച്ചു. സി​പി​എ​മ്മി​ന് ഭ​രി​ക്കാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്ന് റി​പ്പോ​ര്‍​ട്ട് വാ​യി​ച്ചാ​ല്‍ മ​ന​സി​ലാ​കു​മെ​ന്നു ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.



from Anweshanam | The Latest News From India http://bit.ly/2GjiIOo
via IFTTT