Breaking

Thursday, April 4, 2019

ഒളിക്യാമറ വിവാദം: അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്ന് എം കെ രാഘവന്‍

കോഴിക്കോട്: തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് കോഴിക്കോട് എംപിയും  യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍. ഹിന്ദി ചാനലായ ടി വി 9 ആണ് എം കെ രാഘവന്‍ അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്ന ആരോപണവുമായി വാര്‍ത്ത നല്‍കിയത്.

സിങ്കപ്പൂർ കമ്പനിക്ക് കോഴിക്കോട് ഹോട്ടൽ തുടങ്ങാൻ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളിൽ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്‍റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം ഖറൻസിയായി മതി എന്നും രാഘവൻ പറയുന്നുണ്ട്.

'ഓപ്പറേഷന്‍ ഭാരത്വര്‍ഷ' എന്ന പേരിട്ടാണ് ടിവി9 ചാനല്‍ ഒളിക്യാമറ ഓപ്പറേഷന്‍ നടത്തിയത്. വിവിധ ഭാഷകളില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്യുന്ന ടിവി9 ആന്ധ്രപ്രദേശ് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ ഹിന്ദി ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. 

അതേസമയം പുറത്തു വരുന്ന വാര്‍ത്തകള്‍ രാഘവന്‍ നിഷേധിച്ചു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കി. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കി.  



from Anweshanam | The Latest News From India https://ift.tt/2UwJrjq
via IFTTT