Breaking

Thursday, April 4, 2019

രാ​ഹു​ലും പ്രി​യ​ങ്ക​യും കേ​ര​ള​ത്തി​ലെ​ത്തി; നാളെ പത്രിക സമര്‍പ്പിക്കും

കോ​ഴി​ക്കോ​ട്: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് മണ്ഡലം സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധിയും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി​യും കേ​ര​ള​ത്തി​ലെ​ത്തി. വയനാട്ടില്‍ വ്യാഴാഴ്ച്ച രാഹുല്‍  പത്രികാ സമര്‍പ്പിക്കും. 

 ക​രി​പ്പൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​ള​വ​ത്തി​ലാ​ണ് ഇ​രു​വ​രും എ​ത്തി​യ​ത്. ഇ​രു​വ​രെ​യും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി സ്വീ​ക​രി​ച്ചു. രാഹുല്‍ കോഴിക്കോട് പി.ഡബ്ല്യു.ഡി. ഗസ്റ്റ് ഹൗസിലേക്ക് പോവും. പ്രിയങ്ക നഗരത്തിലെ മറ്റൊരു ഹോട്ടലിലാവും താമസമെന്നാണ് ലഭിക്കുന്ന വിവരം.

രാത്രി ഉന്നത കോണ്‍ഗ്രസ്, യു.ഡി.എഫ്. നേതാക്കളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തും. വയനാട്ടിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യും. 

വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാകും പത്രികാ സമര്‍പ്പണത്തിന് വയനാട്ടിലേക്ക് പുറപ്പെടുക. സുരക്ഷാ ഏജന്‍സിയുടെ അനുമതി ലഭിച്ചശേഷമേ വ്യാഴാഴ്ചത്തെ പരിപാടികളില്‍ അന്തിമ തീരുമാനമാവുകയുള്ളൂ. പ്രി​യ​ങ്ക​ഗാ​ന്ധി​യും രാ​ഹു​ലി​നൊ​പ്പം ഉ​ണ്ടാ​കും.  



from Anweshanam | The Latest News From India https://ift.tt/2UfP72a
via IFTTT