Breaking

Thursday, April 4, 2019

ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലിന് മുന്നിലിട്ട് വെടി വെച്ച് കൊലപ്പെടുത്തി

ലക്നോ: ഉത്തര്‍പ്രദേശിലെ ബനാറസ് ഹിന്ദു സര്‍വകലാശാലയിലെ വിദ്യാര്‍ഥി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് മരിച്ചു. എം.സി.എ വിദ്യാര്‍ഥി ഗൗരവ് സിംഗാണ് മരിച്ചത്. ഹോസ്റ്റലിന് സമീപം സുഹൃത്തുക്കളോടൊപ്പം സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിയേറ്റ ഉടനെ തന്നെ അദ്ദേഹത്തെ ബിഎച്ച്‌യുവിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. 



from Anweshanam | The Latest News From India https://ift.tt/2FM0XXD
via IFTTT