Breaking

Tuesday, April 2, 2019

പ്രവാസി മലയാളികള്‍ക്ക് കാര്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍

കൊച്ചി: പ്രവാസി മലയാളികള്‍ക്ക് കാര്‍ വാങ്ങി നല്‍കാമെന്നു വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതി അറസ്റ്റില്‍. സംഭവത്തില്‍ ഓച്ചിറ സജന ഭവനില്‍ റിജു ഇബ്രാഹിം (37) ആണ് അറസ്റ്റിലായത്. മുത്തംകുഴി സ്വദേശിയായ ബിനീഷിന്റെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. കോതമംഗലത്താണ് സംഭവം. 2018 ജനുവരിയിലാമ് സംഭവം. കാര്‍ വാങ്ങി നല്‍കാമെന്നു പറഞ്ഞ് ചെക്ക് ലീഫുകളും രേഖകളും കൈപ്പറ്റി ബിനീഷിനെ കബളിപ്പിക്കുകയായിരുന്നു പ്രതി. എന്നാല്‍ കൊച്ചിയില്‍ നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര കാര്‍ വാങ്ങുകയും പിന്നീട് ആ കാര്‍ മറിച്ചു വിറ്റ് തട്ടിപ്പു നടത്തുകയും ചെയ്തു വരിയായിരുന്നു എന്നാണു പ്രതിയുടെ മേലുളള കേസ്.

വിദേശത്ത് ആയിരുന്ന പ്രതിയുടെ പേരില്‍ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുംബൈ വിമാനത്താവളത്തില്‍ എത്തിയ പ്രതി പിടിക്കപ്പെട്ടത്. സംസ്ഥാനത്തിന്റെ വിവിധ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രതി സമാനരീതിയിലുള്ള തട്ടിപ്പു നടത്തിയിട്ടുണ്ടെന്നു പൊലീസ് അറിയിച്ചു.



from Anweshanam | The Latest News From India https://ift.tt/2HYGJxB
via IFTTT