Breaking

Tuesday, April 2, 2019

അമിത വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായി അപകടകരമായ വിധത്തില്‍ പാഞ്ഞ യാത്രികനെ റോഡ് ‘ബ്ലോക്ക്’ ചെയ്തു പിടിച്ചു

ആലുവ: അമിത വേഗവും കാതടപ്പിക്കുന്ന ശബ്ദവുമായി അപകടകരമായ വിധത്തില്‍ പാഞ്ഞ യാത്രികനെ റോഡ് 'ബ്ലോക്ക്' ചെയ്തു പിടിച്ചു. ബൈക്ക് ഓടിച്ചിരുന്ന കൊച്ചി പച്ചാളം പ്യാരി മന്‍സിലില്‍ നഹാസ് ജാനെ (28)യാണ് പൊലീസ്  അറസ്റ്റ് ചെയ്തത്. ഇയാളുടെ ന്യൂജെന്‍ ബൈക്ക് കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചു. 

ഏകദേശം 14 ലക്ഷം രൂപ വിലയുള്ള ബൈക്ക് ആണ് ഇത്. ഇയാള്‍ 150 കിലോമീറ്റര്‍ വേഗത്തിലാണ് വന്നതെന്നു ട്രാഫിക് എസ്‌ഐ ജി. പയസ് പറഞ്ഞു. അനുവദിനീയ പരമാവധി വേഗം 70 കിലോമീറ്ററാണ്. എറണാകുളം ഭാഗത്തു നിന്നാണ് ഇയാള്‍ ബൈക്കില്‍ പാഞ്ഞ് വന്നത്. ഇതിനിടയില്‍ ബൈക്ക് ദേശീയപാതയിലെ പുളിഞ്ചോട് കവലയില്‍ വെച്ചാണ് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നു ഇയാളെ തൊട്ടടുത്ത ബൈപാസ് കവലയില്‍ റോഡ് 'ബ്ലോക്ക്' ചെയ്തു പിടിക്കുകയായിരുന്നു. സംഭവത്തില്‍ ഇയാള്‍ക്ക് എതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

കോടതി നിശ്ചയിക്കുന്ന തുകയ്ക്കുള്ള ബോണ്ട് നല്‍കിയാലേ ഇനി ബൈക്ക് വിട്ടുകിട്ടൂ എന്നു പൊലീസ് വ്യക്തമാക്കി. ബൈക്ക് കസ്റ്റഡിയില്‍ എടുത്തതു കണ്ടു പിന്നില്‍ സഞ്ചരിച്ചിരുന്ന ഒട്ടേറെ ഡ്രൈവര്‍മാര്‍ വാഹനം നിര്‍ത്തി ഇയാള്‍ക്കെതിരെ പരാതിപ്പെടുകയും ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു. സിപിഒമാരായ പ്രശാന്ത്, മഹിന്‍ഷ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.



from Anweshanam | The Latest News From India https://ift.tt/2uDpGZ0
via IFTTT