വയനാട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി മുല്ലപ്പള്ളി രാമചന്ദ്രനെ തെരഞ്ഞെടുത്തു. ഇന്ന് കോഴിക്കോട് ചേര്‍ന്ന ഉന്നതതല നേതൃയോഗത്തിലാണ് തീരുമാനം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്നിക്, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ യോഗം ചേര്‍ന്നത്.
ജനറല്‍ കണ്‍വീനറായി സാദിഖലി ശിഹാബ് തങ്ങളെ തെരഞ്ഞെടുത്തു. വയനാട് ഡി.സി.സി പ്രസിഡന്‍റ് ഐ.സി ബാലകൃഷ്ണന്‍ വൈസ് ചെയര്‍മാനാണ്. കണ്‍വീനര്‍മാരായി ടി.സിദ്ദിഖിനെയും വി.വി പ്രകാശിനെയും തെരഞ്ഞെടുത്തു.
മുസ്‍ലിം ലീഗ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ ഗാന്ധി ഇന്ന് രാത്രിയോടെ കോഴിക്കോടെത്തും. കോഴിക്കോട്ടെത്തുന്ന രാഹുല്‍ ഗാന്ധിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് താമസം ഒരുക്കിയിരിക്കുന്നത്. രാവിലെ കോഴിക്കോട് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം വയനാട്ടിലെത്തും.
from Anweshanam | The Latest News From India https://ift.tt/2uJ36OM
via IFTTT