കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വ്യാജചിത്ര പ്രചരണവുമായി എറണാകുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനം. പ്രസിദ്ധമായ ടൈം മാസികയുടെ കവറില്‍ കണ്ണന്താനത്തിന്റെ ചിത്രം കൂട്ടിച്ചേര്‍ത്താണ് പ്രചാരണം. ചിത്രം ബിജെപി അനുകൂലികള്‍ ഏറ്റെടുത്ത് വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് ഫോട്ടോ വ്യാജമാണെന്ന് തെളിഞ്ഞത്.
1994 ഡിസംബര്‍ അഞ്ചിന് ഇറങ്ങിയ ടൈം മാസികയുടെ കവറിലാണ് കണ്ണന്താനത്തിന്റെ തല ഫോട്ടോഷോപ്പ് ചെയ്ത് കയറ്റിയിരിക്കുന്നത്. തന്റെ അടുത്ത കാലത്തെടുത്ത പുതിയ ചിത്രം മാസികയുടെ പഴയ ചിത്രത്തിനൊപ്പം എഡിറ്റ് ചെയ്ത് ചേര്‍ക്കുകയായിരുന്നു. കണ്ണന്താനം ഈ ചിത്രം തന്റെ വെരിഫൈഡ് ഫേസ്ബുക്ക് അക്കൗണ്ടില്‍ പങ്കുവയ്ക്കുകയും ചെയ്തു. ടൈം മാസികയുടെ വെബ്സൈറ്റില്‍ 1994-ല്‍ പുറത്തിറങ്ങിയ മാസികയും കവര്‍ചിത്രവും ലഭ്യമാണ്. ഒരു കേന്ദ്രമന്ത്രി വ്യാജചിത്രം പങ്കുവച്ചതിനെതിരേ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശമുയരുന്നുണ്ട്.
അമേരിക്കയുടെ 50 ഭാവിനേതാക്കളെക്കുറിച്ചുള്ള ടൈമിന്റെ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടിലാണ് കണ്ണന്താനം ചിത്രവും തലക്കെട്ടും വ്യാജമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ടൈമിന്റെ ഒറിജിനല്‍ തലക്കെട്ട് തിരുത്തി നൂറ് ആഗോള നേതാക്കളെക്കുറിച്ചുള്ള റിപ്പോര്‍ട്ടെന്നുമാക്കിയിട്ടുണ്ട്. അമേരിക്കയുടെ 40 വയസിനുതാഴെയുള്ള ഭാവി നേതാക്കള്‍ എന്ന അടിക്കുറിപ്പ് വെട്ടിമാറ്റി, പുതിയ നൂറ്റാണ്ടിലെ യുവ നേതാക്കള്‍ എന്നുമാക്കി.
നേരത്തെ എറണാകുളം മണ്ഡലമാണെന്ന് കരുതി ചാലക്കുടി മണ്ഡലത്തില്‍ വോട്ട് ചോദിച്ച് കണ്ണന്താനത്തിനു പണി കിട്ടിയിരുന്നു. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആവേശത്തില്‍ വോട്ട് തേടി കോടതിമുറിയിലും ചെന്ന് കയറി. പറവൂര്‍ അഡീഷണല്‍ സബ് കോടതി മുറിയിലേക്കായിരുന്നു വോട്ട് തേടി കയറിച്ചെന്നത്.
from Anweshanam | The Latest News From India https://ift.tt/2I8lhp2
via IFTTT