Breaking

Thursday, April 4, 2019

തൃശൂരില്‍ പെണ്‍കുട്ടിയെ യുവാവ് തീ കൊളുത്തി കൊലപ്പെടുത്തി

തൃശൂര്‍: വീട്ടില്‍ കയറി യുവാവ് പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നു. ചിയാരം സ്വദേശി നീതു (22) ആണ് മരിച്ചത്. കൃത്യം നടത്തിയ വടക്കേകാട് സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് സൂചന.  പോളിടെക്നിക് വിദ്യാര്‍ഥിയാണ് നീതു.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. ചിയാരത്തെ നീതുവിന്റെ വീട്ടിലേക്ക് കയറി വന്ന യുവാവ് അല്‍പസമയം സംസാരിച്ചു. തുടര്‍ന്ന് ഇരുവരും വാക്ക് തര്‍ക്കത്തിലേര്‍പ്പെടുകയും യുവാവ് കൈയില്‍ കരുതിയിരുന്ന പെട്രോളൊഴിച്ച് നീതുവിന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

വീട്ടുകാര്‍ തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. നിതീഷ് കുറെ നാളായി പെണ്‍കുട്ടിയുടെ പിറകെ നടന്ന് ശല്യം ചെയ്തിരുന്നതായി വീട്ടുകാര്‍ പറഞ്ഞു.



from Anweshanam | The Latest News From India https://ift.tt/2K8moaO
via IFTTT