യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി അല്‍പസമത്തിനകം വയനാട്ടില്‍ എത്തും. രാഹുല്‍ ഗാന്ധി വിക്രം മൈതാലത്തില്‍ എത്തി. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ട്. കോഴിക്കോട് നിന്നും ഹെലികോപ്റ്റര്‍ വഴി കല്‍പറ്റയിലേക്ക് പോകും.
11 മണിക്ക് രാഹുല്‍ സഹോദരി പ്രിയങ്കയ്ക്കും കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഒപ്പം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.നാമനിര്‍ദേശപത്രിക നല്‍കിയ ശേഷം കല്‍പറ്റയില്‍ രണ്ട് കിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.
രാഹുലിനെ വരവേല്‍ക്കാന്‍ നിരവധി പ്രവര്‍ത്തകരും നേതാക്കളും ഒരുങ്ങിയിരിക്കുകയാണ്. വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുന്നതിന്റെ ഭാഗമായി കല്‍പ്പറ്റ നഗരത്തില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിട്ടുണ്ട്.
from Anweshanam | The Latest News From India https://ift.tt/2I0Gv90
via IFTTT