കോട്ടയം: കെവിന് വധകേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിക്കുള്ളില്‍ സാക്ഷിക്ക് ഭീഷണി. കേസിലെ പ്രതികള്‍ക്കെതിരെ നിര്‍ണായക മൊഴി നല്കിയ ലിജോയ്ക്കു നേരെയാണ് ഭീഷണി ഉണ്ടായത്. പ്രതിക്കൂട്ടില്‍ നിന്ന എട്ടാം പ്രതി ആംഗ്യങ്ങളിലൂടെയാണ് ലിജോയെ ഭീഷണിപ്പെടുത്തിയത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തിലായിരുന്നു ഭീഷണി മുഴക്കിയത്.
സംഭവത്തില്‍ പ്രതിക്ക് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി താക്കീത് നല്കി. സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും കോടതി ഉത്തരവിട്ടു. കെവിനെ വധിച്ചുവെന്ന് കേസിലെ ഒന്നാം പ്രതിയായ ഷാനു ചാക്കോ ഫോണില്‍ വിളിച്ചു പറഞ്ഞുവെന്ന് ഷാനുവിന്റെ സുഹൃത്ത് ലിജോ വിചാരണയ്ക്കിടെ കോടതിയില്‍ മൊഴി നല്‍കിയത്.
from Anweshanam | The Latest News From India http://bit.ly/2IJoxbu
via IFTTT