ന്യൂഡല്‍ഹി: പഞ്ചാബി പോപ്പ് ഗായകന്‍ ദലേര്‍ മെഹന്തി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹം ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്.
മെഹന്തിയുടെ 'ബോലോ താ രാ രാ' എന്ന ആദ്യ ആല്‍ബം ഇന്ത്യയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. ആദ്യ ആല്‍ബത്തിന്റെ 20 ലക്ഷം കോപ്പികളാണ് ലോകത്താകമാനം വിറ്റിട്ടുള്ളത്. പിന്നീടിങ്ങോട് ബോളീവുഡ് സിനിമാ ലോകത്തിനും നിരവധി ഹിറ്റ് ഗാനങ്ങള്‍ മെഹന്തി സമ്മാനിച്ചിട്ടുണ്ട്.
from Anweshanam | The Latest News From India http://bit.ly/2ZFHP71
via IFTTT