Breaking

Wednesday, April 10, 2019

‘പി.എം നരേന്ദ്ര മോദി’: സിനിമയ്ക്കെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

പി എം നരേന്ദ്ര മോദി എന്ന സിനിമക്ക് എതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. സിനിമ വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്ന് രണ്ട് മിനിട്ട് ട്രെയിലര്‍‌ കണ്ട് പറയാനാകില്ല. സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് ഇതുവരെ അംഗീകാരം നല്‍‌കിയിട്ടുമില്ല. ഈ സാഹചര്യത്തില്‍ കോടതി ഇടപെടുന്നത് ശരിയല്ലന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചിത്രം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന് ലംഘനം ആണോ എന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ് പരിശോധിക്കേണ്ടത് എന്നും കോടതി വിലയിരുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കിയ ഈ ചിത്രത്തിന്‍റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്.



from Anweshanam | The Latest News From India http://bit.ly/2FZxM3A
via IFTTT