Breaking

Wednesday, April 10, 2019

ജമ്മുകശ്മീരില്‍ ആര്‍എസ്‌എസ് നേതാവിനെ ഭീകരര്‍ വെടിവച്ചുകൊലപ്പെടുത്തി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ ആര്‍എസ്‌എസ് പ്രാന്ത സേവാപ്രമുഖ് ചന്ദ്രകാന്ത ശര്‍മയെ ഭീകരര്‍ വെടിവച്ചുകൊലപ്പെടുത്തി. ഭീകരരുടെ വെടിവയ്പ്പില്‍ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ കിഷ്ത്വാറിലെ ഹെല്‍ത്ത് സെന്ററില്‍ വച്ചാണ് ശര്‍മയ്ക്കും സുരക്ഷാ ജീവനക്കാരനും നേര്‍ക്ക് ഭീകരര്‍ വെടിവയ്പ് നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ശര്‍മയെ ഹെലികോപ്ടറില്‍ ജമ്മു മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് ശര്‍മ്മ കിഷ്ത്വാറിലെ ഹെല്‍ത്ത് സെന്ററിലെത്തിയത്.

ഭീകരര്‍ ഹെല്‍ത്ത് സെന്ററിനുള്ളിലേക്ക് അതിക്രമിച്ച്‌ കയറി ശര്‍മ്മയുടെ സുരക്ഷാ ജീവനക്കാരന്റെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം,​ സംഭവത്തിന് പിന്നാലെ താഴ്‌വരയില്‍ അധികൃതര്‍ നിരോധനാഞ്ജ ഏര്‍പ്പെടുത്തി. സംഘര്‍ഷസാദ്ധ്യത കണക്കിലെടുത്ത് പലസ്ഥലത്തും ക്രമസമാധാനപാലനത്തിനായി സൈന്യത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കിഷ്ത്വാറില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. ഭീകരരെ കണ്ടെത്താന്‍ പോലീസ് വ്യാപകമായി തെരച്ചിലാരംഭിച്ചു. അക്രമമുണ്ടാകാതിരിക്കാന്‍ സൈന്യത്തെ നിയോഗിച്ചിട്ടുമുണ്ട്.  
 



from Anweshanam | The Latest News From India http://bit.ly/2IaKJeu
via IFTTT