Breaking

Sunday, April 21, 2019

ഉയിർപ്പിന്റെയും സ്നേഹത്തിന്റെയും സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

ഉയിർത്തെഴുന്നേൽപ്പിന്റെ ദിനത്തിൽ ലോകം മുഴുവനുമുള്ള  ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങൾ ചുമലിലേറ്റി കുരിശിൽ തറയ്ക്കപ്പെട്ട ജീസസ് മൂന്നാം നാൾ ഉയർത്തെഴുന്നേറ്റത്തിന്റെ സ്മരണയ്ക്കായാണ് വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും ദിനം കൂടിയായ ഈസ്റ്റര്‍ 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ആഘോഷിക്കുന്നത്.

ഈസ്റ്ററിനോട് അനുബന്ധിച്ച് അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. കേരളത്തിലെ വിവിധ ദേവാലയങ്ങളിൽ ഈസ്റ്ററിനോടനുബഡിച്ച തിരുകർമ്മങ്ങൾ നടന്നു. തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് സൂസപാക്യം പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ ഫാദർ വർഗ്ഗീസ് ചക്കാലക്കൽ ആണ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകിയത്. എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ അങ്കമാലി അതിരൂപതാ സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.



from Anweshanam | The Latest News From India http://bit.ly/2vh2gJs
via IFTTT