Breaking

Sunday, April 21, 2019

വീരമൃത്യു വരിച്ച വസന്തകുമാറിന്‍റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ഹവിൽദാർ പി വി വസന്തകുമാറിന്‍റെ കുടുംബത്തെ എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് സന്ദർശിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വസന്തകുമാറിന്‍റെ തൃക്കേപറ്റയിലെ തറവാട്ട് വീട്ടിൽ എത്തിയായിരിക്കും സന്ദർശനം. 

വയനാട്ടിൽ ഇന്നലെയെത്തിയ പ്രിയങ്ക ഇന്നലെ തന്നെ വസന്തകുമാറിന്‍റെ കുടുംബത്തെ സന്ദർശിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ കനത്ത മഴ മൂലം സന്ദർശനം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം, വൈത്തിരിയിൽ തങ്ങുന്ന പ്രിയങ്ക ഗാന്ധി രാവിലെ വയനാട് ലോകസഭാ  മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളെക്കുറിച്ച്  പ്രത്യേക ചർച്ച നടത്തും. ഇന്നലെ പ്രിയങ്ക നടത്തിയ റാലികളിൽ വൻജനപങ്കാളിത്തമാണുണ്ടായത്.



from Anweshanam | The Latest News From India http://bit.ly/2KRKebe
via IFTTT