Breaking

Sunday, April 21, 2019

കുഞ്ചൻനമ്പ്യാർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: സാംസ്‌കാരിക വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൻറെ നേതൃത്വത്തിൽ കേരളത്തിലെ പ്രമുഖരായ തുള്ളൽ കലാകാരൻമാർക്ക്  കുഞ്ചൻ നമ്പ്യാർ പുരസ്‌കാരം നൽകി ആദരിക്കുന്നു. ഇതിനുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. തുള്ളൽ കലയ്ക്ക്  അതുല്യ സംഭാവന നൽകിയ 60 വയസ്സ് പൂർത്തീകരിച്ച കലാകാരന്മാരാണ് അപേക്ഷിക്കേണ്ടത്. 

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം അവതരിപ്പിച്ച പരിപാടികൾ സംബന്ധിച്ച  നോട്ടീസുകൾ,  പ്രായം തെളിയിക്കുന്നതിനുള്ള രേഖ,  ലഭിച്ചിട്ടുള്ള പുരസ്‌കാരങ്ങൾ സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കണം. അപേക്ഷ ഏപ്രിൽ 30 നുള്ളിൽ സെക്രട്ടറി കുഞ്ചൻ നമ്പ്യാർ സ്മാരകം അമ്പലപ്പുഴ- 6 8 8 5 6 1 എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് 9 8 4 6 2 7 0 1 8 6 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.



from Anweshanam | The Latest News From India http://bit.ly/2VWY90L
via IFTTT