തമിഴ് ചിത്രം ആര്‍ കെ നഗറിന്റെ റിലീസ് തീയതി മാറ്റി. വൈഭവ് റെഡ്ഡി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആര്‍ കെ നഗര്‍. ഏപ്രില്‍ 12ന് ആയിരുന്നു ആദ്യം റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ റിലീസ് തീയതി മാറ്റുകയാണെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചു. ഏപ്രില്‍ പതിനെട്ടിന് ശേഷം ചിത്രം റിലീസ് ചെയ്യുമെന്നും അറിയിച്ചു.
ശരവണ രാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് ബദ്രി കസ്തൂരി, വി. രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ്. സന അല്‍ത്താഫ് ആണ് ചിത്രത്തിലെ നായിക. പ്രേംജി ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.
from Anweshanam | The Latest News From India http://bit.ly/2IoXdyn
via IFTTT