Breaking

Wednesday, April 10, 2019

നോട്ട് അസാധുവാക്കല്‍ ആരോപണം; നോട്ട് കടത്താന്‍ വ്യോമസേനാ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതിന്റെ പിന്നില്‍ അഴിമതിയെന്ന വെളിപ്പെടുത്തലുമായി വന്ന കോണ്‍ഗ്രസിന്റ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി പ്രതിരോധ മന്ത്രാലയം.വിദേശത്തുനിന്ന് നോട്ട് കൊണ്ടുവരുന്നതിന് ഇന്ത്യന്‍ വ്യോമസേനയുടെ വിമാനം ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. 

നോട്ടുനിരോധനത്തിനു മുന്‍പോ നിരോധന കാലയളവിലോ അതിനു ശേഷമോ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വിമാനവും നോട്ടുകള്‍ കൊണ്ടുവരുന്നതിനായി വിദേശത്തു പോയിട്ടില്ലെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. മൂന്ന് ലക്ഷം കോടി രൂപയുടെ വ്യാജ നോട്ടുകള്‍ വിദേശത്ത് അച്ചടിച്ച് ഇന്ത്യയിലെത്തിച്ചതായും മാറ്റിയെടുത്തതായും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചൊവ്വാഴ്ച പത്രസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിറക്കിയത്.



from Anweshanam | The Latest News From India http://bit.ly/2G5j5f4
via IFTTT