Breaking

Thursday, April 18, 2019

സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ടിക്ടോക് ആപ്പിന് ഇന്ത്യയില്‍ നിരോധനം

ഇന്ത്യയില്‍ ടിക്ടോകിന് നിരോധനം. വളരെ കുറഞ്ഞ കാലം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ആപ്പാണ് ടിക്ടോക് . ടിക്ടോക് നിരോധിക്കുക എന്ന കോടതി വിധി സ്റ്റേ ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചതിനെ തുടര്‍ന്ന്, കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യാന്‍ ആപ്പിളിനോടും ഗൂഗിളിനോടും സര്‍ക്കാര്‍ ആവശ്യപ്പെടുകുകയായിരുന്നു.

തുടര്‍ന്ന് ചൈനീസ് ആപ്പായ ടിക്ടോകിന്റെ ആന്‍ഡ്രോയിഡ് പതിപ്പ് ഗൂഗിള്‍ നീക്കം ചെയ്തു എന്ന് വാര്‍ത്താ ഏജന്‍സി റോയിറ്റെര്‍സ് റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക്ടോകിലൂടെ ഹ്രസ്വ വീഡിയോകള്‍ സൃഷ്ടിക്കാനും അത് പങ്കു വെയ്ക്കാനുമുള്ള സൗകര്യമായിരുന്നു കമ്ബനി ഒരുക്കിയിരുന്നത്. എന്നാല്‍ ടിക്ടോകില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ ലഭ്യമാകുന്നു എന്ന ആശങ്ക ചൂണ്ടികാണിച്ചായിരുന്നു ആപ്പ് നിരോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചത്.



from Anweshanam | The Latest News From India http://bit.ly/2Di5uAw
via IFTTT