Breaking

Thursday, April 18, 2019

ഇന്ത്യയില്‍ ടിക് ടോക് നേരിടുന്ന പ്രശ്‌നമെന്തെന്നറിയാം 

നിലവില്‍ ഇന്ത്യയില്‍ ടിക് ടോക് നിരോധിച്ചിരിക്കുന്നു. എന്താണ് കാരണം. അതായത് ഇന്ത്യയില്‍ ടിക് ടോക് നേരിടുന്ന പ്രശ്‌നമെന്തെന്നറിയാം. ഏപ്രില്‍ മൂന്നിന് ഇറങ്ങിയ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച കോടതി, ഈ ആപ്പിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാന്‍ സീനിയര്‍ അഭിഭാഷകനായ അരവിന്ദ് ദത്തറിനെ അമിക്കസ് ക്യൂറിയായി നിയമിക്കുകയും ചെയ്തു. ഈ കേസിലെ അടുത്ത വിചാരണ ഏപ്രില്‍ 24 ലേക്ക് മാറ്റിവെച്ചു. 'അമിക്കസ് ക്യൂറിയായി (സ്വതന്ത്ര ഉപദേഷ്ടാവ്) അരവിന്ദ് ദത്താറിനെ നിയമിച്ച മദ്രാസ് ഹൈക്കോടതിയുടെ തീരുമാനം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്.

ഇന്ത്യയില്‍ 120 മില്ല്യണോളം സജീവ ഉപയോക്താക്കള്‍ ഉള്ള ടിക്ടോകിന് അനുകൂലമായ വിധി വരുമെന്നും, ഉപയോക്താക്കള്‍ക്ക് ടിക്ടോകിലൂടെ തുടര്‍ന്നും അവരുടെ ദൈനംദിന ജീവിതത്തിലെ നിമിഷങ്ങള്‍ പകര്‍ത്താനും ക്രിയാത്മകത വെളിപ്പെടുത്താനും കഴിയുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്,' അരവിന്ദ് ദത്താറിനെ അമിക്കസ് ക്യൂറിയായി പ്രഖ്യാപിച്ചു കൊണ്ടുള്ള കോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് ടിക്ടോക് ഉടമകള്‍ പറഞ്ഞു. അതേ സമയം, രാജ്യത്തു ഒന്നടങ്കം ടിക് ടോക്കിനു നിരോധനം ഏര്‍പ്പെടുത്താനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിനു ഭീഷണിയായ ടിക് ടോക് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഐടി മന്ത്രാലയവും ഗൂഗിളിനും ആപ്പിളിനും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു എന്നു റിപ്പോര്‍ട്ടുകളുണ്ട്.
 



from Anweshanam | The Latest News From India http://bit.ly/2KWr57Q
via IFTTT