Breaking

Sunday, April 21, 2019

ഗാന്ധി വധത്തിന് പിന്നില്‍ ആര്‍എസ്എസ്; തോമസ് ഐസക്കിന്റെ വിവാദ പരാമര്‍ശത്തിനെതിരെ പരാതി

കൊല്ലം: തോമസ് ഐസക്കിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ആര്‍ എസ് എസ് പരാതി നല്‍കി. കൊല്ലം മഹാനഗര്‍ സംഘചാലക് ആര്‍. ഗോപാലകൃഷ്ണന്‍ കലക്ടര്‍ക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വധിച്ച ആര്‍എസ്‌എസിന്റെ പിന്തുണ യുഡിഎഫ് സ്ഥാനാര്‍ത്ഥി തേടുന്നത് രാഷ്ട്രീയമര്യാദയ്ക്ക് ചേര്‍ന്നതാണോ എന്നതായിരുന്നു തോമസ് ഐസക്കിന്റെ പ്രസ്താവന.

മഹാത്മാഗാന്ധി വധത്തില്‍ ആര്‍എസ്‌എസിന് യാതോരു പങ്കുമില്ലെന്ന് കോടതിവിധികളും കമ്മീഷന്‍ റിപ്പോര്‍ട്ടുകളും നിലവിലുണ്ട്. നേരത്തെ ഇത്തരം ആരോപണം ഉന്നയിച്ചവര്‍ മാപ്പു പറഞ്ഞ് തടിയൂരിയത് അറിയാവുന്ന മന്ത്രി തോമസ് ഐസക്, വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയെന്ന ഏക ലക്ഷ്യത്തോടെയാണ് പരാമര്‍ശം നടത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

മന്ത്രി തോമസ് ഐസക്കിനും ഈ വാര്‍ത്ത അച്ചടിച്ച്‌ പ്രചരിപ്പിച്ച ദേശാഭിമാനി പത്രത്തിന്റെ പ്രിന്ററും പബ്ലിഷറുമായ കെ.ജെ. തോമസ്, എഡിറ്റര്‍ പി. രാജീവ് എന്നിവര്‍ക്കുമെതിരെ അഡ്വ.ജി. ഗോപകുമാര്‍ മുഖേന ആര്‍എസ്‌എസ് വക്കീല്‍ നോട്ടീസ് അയച്ചു.

ഏഴ് ദിവസത്തിനുള്ളില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ടുള്ള കുറിപ്പ് പത്രത്തിന്റെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സിവിലായും ക്രിമിനലായും നടപടികള്‍ സ്വീകരിക്കുമെന്ന് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.



from Anweshanam | The Latest News From India http://bit.ly/2Pl6GZ1
via IFTTT