തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ പരാമര്‍ശത്തിൽ എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സി.പി.എം സെക്രട്ടേറിയറ്റില്‍ വിമര്‍ശനം. തെരഞ്ഞെടുപ്പ് സമയത്ത് ഇടത് മുന്നണി കൺവീനര്‍ ജാഗ്രതയോടെ പെരുമാറണമായിരുന്നുവെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമര്‍ശനമുയര്‍ന്നു.
രമ്യ ഹരിദാസിനെതിരായ സംഭാഷണത്തില്‍ എ വിജയരാഘവന് വീഴ്ച പറ്റിയെന്ന പൊതുവിലയിരുത്തലാണ് സി.പി.എം നേതൃത്വത്തിനുള്ളത്. എല്‍.ഡി.എഫ് കണ്‍വീനറായ എ വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്ന് നേതൃത്വം വിലയിരുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സംസാരിക്കുമ്പോള്‍ നേതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
നേരത്തെ വിജയരാഘവന്റെ പരാമര്‍ശം അനുചിതമെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദനും പറഞ്ഞിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇത്തരം കാര്യങ്ങളില്‍ കുറച്ചുകൂടി ജാഗ്രത കാണിക്കണം. ഇത് തെരഞ്ഞെടുപ്പ് വിഷയമാക്കാനാണ് യുഡിഎഫിന്റെ ശ്രമമെന്നും വിഎസ് കുറ്റപ്പെടുത്തി.
from Anweshanam | The Latest News From India https://ift.tt/2VgXIhn
via IFTTT