Breaking

Wednesday, April 17, 2019

സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രിവരെ ഉയരും


തിരുവനന്തപുരം: സംസ്ഥാനത്ത് വയനാട് ഒഴികെയുള്ള ജില്ലകളില്‍ ബുധനാഴ്ച താപനില മൂന്ന് ഡിഗ്രിവരെ ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ജില്ലകളില്‍ താപസൂചിക അന്‍പത് ഡിഗ്രിക്ക് മുകളിലെത്തും. സൂര്യാഘത്തിനെതിരേയുള്ള ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 

ചൊവ്വാഴ്ച ഏറ്റവും ഉയര്‍ന്ന താപനില പാലക്കാട് രേഖപ്പെടുത്തി 39.7 പുനലൂരില്‍ 37.8 ഡിഗ്രിയും ആലപ്പുഴയിലും കോട്ടയത്തും 37.5 ഡിഗ്രിയും രേഖപ്പെടുത്തി. 

അതേ സമയം മലപ്പുറത്ത് ബുധനാഴ്ച ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴക്കും സാധ്യതയുണ്ട്.



from Anweshanam | The Latest News From India http://bit.ly/2UZjdXh
via IFTTT