Breaking

Wednesday, April 17, 2019

‘പിഎം മോദി’യുടെ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് നീക്കം ചെയ്തു

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പിഎം മോദി എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ യൂട്യൂബില്‍ നിന്നും നീക്കം ചെയ്തു. മാര്‍ച്ചില്‍ പുറത്തിറങ്ങിയ  ട്രെയിലര്‍ പെട്ടെന്നാണ് യൂട്യൂബില്‍ നിന്നും നീക്കം ചെയ്യപ്പെട്ടത്.

ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് അപ്രത്യക്ഷമായത്. ട്രെയിലര്‍ തിരയുന്നവര്‍ക്ക് വീഡിയോ ലഭ്യമല്ല എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഇതിനോടകം തന്നെ നിരവധി ആളുകളാണ്  ട്രെയിലര്‍ കണ്ടത്.

പിഎം മോദിയുടെ പ്രദര്‍ശനം   തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയില്‍ സിനിമ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.  



from Anweshanam | The Latest News From India http://bit.ly/2VU30jr
via IFTTT