Breaking

Wednesday, April 17, 2019

ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) ചരിത്ര നേട്ടത്തില്‍; 2018-19 സാമ്പത്തികവര്‍ഷത്തില്‍ ലാഭം അരക്കോടി

തിരുവനന്തപുരം: ഇന്‍ഡസ്ട്രീസ് കേരള ലിമിറ്റഡ് (സില്‍ക്ക്) ചരിത്ര നേട്ടത്തില്‍. 2018-19 സാമ്പത്തികവര്‍ഷം അരക്കോടി ലാഭം നേടി. വിറ്റുവരവ് 83 കോടിയായി ഉയര്‍ന്നു. 2016-17ല്‍ 30 കോടിയും 2017-18ല്‍ 56.7 കോടിയുമായി വിറ്റുവരവ് ഉയര്‍ന്നു. ഈ സാമ്പത്തികവര്‍ഷത്തെ പ്രവര്‍ത്തന ലാഭം 1.92 കോടിയാണ്. തൃശൂര്‍ അത്താണി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സില്‍ക്കില്‍ സര്‍ക്കാര്‍ നടത്തിയ ക്രിയാത്മക ഇടപെടലുകളും വൈവിധ്യ വല്‍കരണങ്ങളുമാണ് കമ്പനിയെ ചരിത്ര നേട്ടത്തിലേക്ക് നയിച്ചത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സില്‍ക്ക് തകര്‍ച്ചയുടെ വക്കിലായിരുന്നു. ഇന്ന് അത്താണി കോര്‍പറേറ്റ് ഓഫീസില്‍ പ്രോജക്ട് എഞ്ചിനിയറിങ്ങ് ആന്റ് എക്‌സ്പോര്‍ട്ട് ഡിവിഷന്‍, കമേഴ്‌സ്യല്‍ ഡിവിഷന്‍ എന്നീ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. സംസ്ഥാനത്തെ സില്‍ക്കിന്റെ അഞ്ച് യൂണിറ്റുകളും വൈവിധ്യവല്‍കരണത്തിലൂടെ വലിയ മുന്നേറ്റമാണ് നടത്തുന്നത്.

അഴീക്കലില്‍ 90 മീറ്റര്‍വരെ നീളംവരുന്ന ചെറുകിട കപ്പലുകള്‍ കയറ്റി റിപ്പയര്‍ ചെയ്യാന്‍ 25 കോടി ചെലവില്‍ ആധുനിക ഡ്രൈ ഡോക്ക് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബോട്ടുകള്‍ അറ്റകുറ്റപ്പണി നടത്താനുള്ള ആധുനിക സ്ലിപ് വേ നിര്‍മാണവും മൂന്നുകോടി ചെലവില്‍ തുടങ്ങി. ഇതുവഴി രണ്ടുകോടി രൂപ അധിക വിറ്റുവരവ് ഈ യൂണിറ്റിന് ലഭിക്കും. ഒപ്പം തൊഴിലവസരങ്ങളൂം കൂടും. പ്രവര്‍ത്തനം മുടങ്ങിക്കിടന്നിരുന്ന കോഴിക്കോട് ബേപ്പൂര്‍ ഷിപ്പ് ബ്രേക്കിങ് യൂണിറ്റില്‍ ഗ്യാസ് ക്രിമിറ്റോറിയത്തിന്റെയും സ്റ്റീല്‍ ഫര്‍ണിച്ചറുകളുടെയും ഫാബ്രിക്കേഷന്‍ പണി പുനരാരംഭിക്കുകയാണ്. മത്സ്യബന്ധന ബോട്ടുകളുടെ റിപ്പയറിങ്ങിനാവശ്യമായ മിനി സ്ലിപ് വേയുടെ പണി പുരോഗമിക്കുന്നു. ഇതുവഴി ഒരു കോടിയിലേറെ അധിക വിറ്റുവരവും പുതിയ തൊഴിലവസരങ്ങളും ലഭിക്കും.



from Anweshanam | The Latest News From India http://bit.ly/2DeMVgG
via IFTTT