Breaking

Wednesday, April 17, 2019

രാഹുൽ ഗാന്ധി നാളെ തിരുനെല്ലിയില്‍; സുരക്ഷ ശക്തമാക്കി പൊലീസ്

വയനാട്: ‌രാഹുൽ ഗാന്ധി നാളെ വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിൽ സന്ദർശനം നടത്തും. ഇതേ തുടര്‍ന്ന്‍ തിരുനെല്ലിയിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. തിരുനെല്ലി ക്ഷേത്രത്തിൽ നാളെ രാവിലെ ഒമ്പത് മണി മുതൽ 11 മണി വരെ സന്ദർശകർക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. 

തിരുനെല്ലിയിലെ ബലിതർപ്പണത്തിന് ശേഷം രാഹുൽ വയനാട് മണ്ഡലത്തിലെ മൂന്നിടത്ത് പ്രസംഗിക്കും. മാവോയിസ്റ്റ് സാന്നിധ്യം നിലനിൽക്കുന്ന പ്രദേശം ആയതിനാൽ കാട്ടിക്കുളം മുതൽ തിരുനെല്ലി ക്ഷേത്രം വരെയുള്ള 20 കിലോമീറ്ററിലേറെ ഭാഗത്ത് തണ്ടർബോൾട്ട് സംഘം പരിശോധന നടത്തുന്നുണ്ട്.

കണ്ണൂരിൽ നിന്നും നാളെ രാവിലെ ഒമ്പത് മണിക്കാണ് രാഹുൽ ഗാന്ധി തിരുനെല്ലിയിലെത്തുന്നത്. തിരുനെല്ലി യുപി സ്കൂൾ പരിസരത്ത് ഹെലികോപ്ടർ ഇറങ്ങുന്ന രാഹുൽ റോഡ് മാർഗ്ഗം ക്ഷേത്രത്തിലെത്തും. പാപനാശിനിയിൽ പിതൃകർമം നടത്തിയ ശേഷമാകും ക്ഷേത്ര സന്ദർശനം.  

1991ല്‍ രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമഞ്ജനം ചെയ്യാനായി രാഹുല്‍ തിരുനെല്ലിയിലെത്തിയിരുന്നു. ബലിതർപ്പണ ചടങ്ങിനു ശേഷം രാഹുൽ ബത്തേരി, തിരുവമ്പാടി, വണ്ടൂർ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് കൺവെൻഷനുകളിൽ രാഹുൽ പ്രസംഗിക്കും.



from Anweshanam | The Latest News From India http://bit.ly/2DgScEK
via IFTTT