സിപിഎം നേതാക്കള്‍ കുളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഇന്ന് സെക്രട്ടറിയേറ്റിനു മുന്നിൽ നാമജപ പ്രതിഷേധം. സന്യാസി മാര്‍ഗദര്‍ശക മണ്ഡലമാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം, ശബരിമല കര്‍മസമിതി സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്‌ത സ്വാമി ചിദാനന്ദപുരി സിപിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ഒരു സീറ്റുപോലും ലഭിക്കാത്ത സാഹചര്യമുണ്ടാകണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ഇതോടെ സ്വാമി ചിദാനന്ദപുരി സന്യാസി വേഷം ധരിച്ച ആർഎസ്എസ്സുകാരനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരിച്ചടിച്ചു. കാഷായ വേഷം ധരിച്ച് വിശ്വാസികളെ കബളിപ്പിക്കുന്നുവെന്നും ഉത്തരേന്ത്യയിലേത് പോലെ സ്വാമിമാരെ രംഗത്തിറക്കാൻ ശ്രമിക്കുകയാണ് ബിജെപിയെന്നും കോടിയേരി പറഞ്ഞു. ഇതോടെയാണ് സന്യാസി മാര്‍ഗദര്‍ശക മണ്ഡലം പ്രതിഷേധവുമായി എത്തിയത്.
from Anweshanam | The Latest News From India http://bit.ly/2Doz7jE
via IFTTT