Breaking

Saturday, April 20, 2019

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഉള്ളവർ ഇന്ന് ഉച്ച വരെ പോസ്റ്റല്‍ വോട്ടിനായി അപേക്ഷിക്കാം

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പൊലീസ് സേനാംഗങ്ങളും ശനിയാഴ്ച പകല്‍ ഒരുമണിക്കകം പോസ്റ്റൽ ബാലറ്റിനോ ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റിനോ ഉള്ള അപേക്ഷ സമർപ്പിക്കണം. ഡ്യൂട്ടിക്ക് നിയമിച്ച ഉത്തരവിന്റെ പകര്‍പ്പോ അല്ലെങ്കില്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റോ സഹിതമാണ്  അപേക്ഷ ബന്ധപ്പെട്ട അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ക്ക് സമർപ്പിക്കേണ്ടത്.

തെരഞ്ഞെടുപ്പ് ആവശ്യാര്‍ഥം ഏറ്റെടുത്ത വാഹനങ്ങളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്ത ഡ്രൈവര്‍മാര്‍ വോട്ടവകാശം വിനിയോഗിക്കുന്നതിന് വാഹനം ഏറ്റെടുത്ത ഉത്തരവിന്റെ പകര്‍പ്പ് സഹിതമാണ് അപേക്ഷ നല്‍കേണ്ടതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഏറ്റെടുക്കുകയും പിന്നീട് വിടുതല്‍ ചെയ്യുകയും ചെയ്ത വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല.



from Anweshanam | The Latest News From India http://bit.ly/2IF9Jdb
via IFTTT