കാണ്‍പൂര്‍: പ്രിയങ്കാ ഗാന്ധിയെ എന്നും പ്രവർത്തകർക്ക് താരതമ്യം ചെയ്യാൻ ഇഷ്‌ടം മുൻപ്രധാന മന്ത്രിയും അവരുടെ മുത്തശ്ശിയുമായ ഇന്ദിര ഗാന്ധിയുമായാണ്. പ്രിയങ്കയുടെ പലരും കാണുന്നത് തന്നെ ഇന്ദിരയെ ആണ്. ഈ സാഹചര്യത്തിൽ നിലപാട് വ്യക്ക്തമാക്കിയിരിക്കുകയാണ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കാൺപൂരിൽ നടന്ന കോൺഗ്രസ് പ്രചാരണ യോഗത്തിൽ അവർ നിലപാട് വ്യക്തമാക്കി.
താൻ ഇന്ദിര ഗാന്ധിയല്ലെന്നും എന്നാൽ അവരെപ്പോലെ പ്രവർത്തിക്കുന്നുവെന്നുമാണ് പ്രിയങ്ക ഗാന്ധിയുടെ നിലപാട്. തന്നെ മുത്തശിയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല. ഇന്ദിരാജിയുടെ മുന്നില്‍ താന്‍ ഒന്നുമല്ലെന്നും പ്രിയങ്ക കാൺപുരിൽ പറഞ്ഞു. ജനങ്ങളെ സേവിക്കാനുള്ള ഇന്ദിര ഗാന്ധിയുടെ താല്പര്യം തന്റെയും തന്റെ സഹോദരൻ രാഹുൽ ഗാന്ധിയുടെയും ഹൃദയത്തിലുണ്ടെന്നും അവർ പറഞ്ഞു.
from Anweshanam | The Latest News From India http://bit.ly/2PkkoLJ
via IFTTT