തിരുവനന്തപുരം: കഴക്കൂട്ടത്തെ ജോലി സ്ഥലത്ത് നിന്ന് യുവാവിനെ കാറില്‍ ട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കി വഴിയിലുപേക്ഷിച്ച സംഭവത്തില്‍ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. മിഥുന്‍, വിനീത്, സഹോദരങ്ങളായ അഖില്‍ ചന്ദ്രന്‍, അതുല്‍ ചന്ദ്രന്‍ എന്നിവരെയാണ് കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയതത്. വട്ടിയൂര്‍കാവ് സ്വദേശികളാണ് ഇവര്‍. നിലവില്‍ പ്രതികള്‍ക്കെതിരെ തട്ടികൊണ്ട് പോകല്‍, പിടിച്ചുപറി, മര്‍ദനം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
പ്രതികളെ നാലുപേരെയും ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് കോടതി ഇവരെ റിമാന്റ് ചെയ്തു. വട്ടിയൂര്‍കാവ് സ്വദേശിയായ വിഷ്ണുദേവിനെയാണ് സംഘം രാത്രി തട്ടിക്കൊണ്ട് പോയിരുന്നത്. പ്രതികളില്‍ ഒരാളുടെ സഹോദരിയെ, മര്‍ദനമേറ്റ വിഷ്ണു ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ചു എന്നരോപിച്ചാണ് തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. ഫെയ്‌സ് ബുക്ക് പോസ്റ്റിനെതിരെ പരാതിയുമായി ആദ്യം വട്ടിയൂര്‍കാവ് പൊലീസില്‍ എത്തിയ പെണ്‍കുട്ടിയുടെ സഹോദരനോട് പ്രതിയെ പിടിക്കാന്‍ സാധ്യമല്ല എന്ന് രാത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ് ഐ പറഞ്ഞതായി ആക്ഷേപമുണ്ട്.
from Anweshanam | The Latest News From India https://ift.tt/2UdoZ8c
via IFTTT