Breaking

Monday, April 1, 2019

കൗമാരിക്കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു; കുടുംബം മുഴുവന്‍ കൊലപാതകത്തിന് കൂട്ട്

അഹമ്മദാബാദ്: ഇന്ത്യയില്‍ വീണ്ടും ദുരഭിമാനക്കൊല. കൗമാരിക്കാരിയെ പിതാവ് കഴുത്ത് ഞെരിച്ച് കൊന്നു. കോളേജില്‍ സഹപാഠിയുമായി ഉണ്ടായ സൗഹൃദത്തിന്റെ പേരിലാണ് പിതാവ് മകളെ കൊലപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ശ്രീരംഗ് സായ്ജുണ്ട (51) അമ്മയുടെ സഹോദരന്‍മാരായ രാജേന്ദ്ര ജഗന്‍നാഥ് ഷിന്‍ഡേ(30), ധ്യാന്‍ ദേവ് ജഗന്‍നാഥ് ഷിന്‍ഡേ(35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലാണ് സംഭവം. 

സംഭവം ദുരഭിമാനക്കൊലയാണെന്ന് സംശയിക്കുന്നതായി പോലീസ് വ്യക്തമാക്കി. പെണ്‍കുട്ടി സഹപാഠിയുമായി നിരന്തരം ഫോണില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. കൂടാതെ ഇയാളോടൊപ്പം ബൈക്കില്‍ കോളേജില്‍ പോകുന്നതും പിതാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. നിരവധി തവണ ശ്രീരംഗ് മകളോട് ഈ ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും മകള്‍ ബന്ധം തുടര്‍ന്നതോടെ മാര്‍ച്ച് 23 ന് ചോന്ദി ഗ്രാമത്തിലെ വീട്ടില്‍ വെച്ച് ശ്രീരംഗ് മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. 

പിന്നീട് അമ്മാവന്‍മാരുടെ സഹായത്തോടെയാണ് ഇയാള്‍ മകളുടെ ശരീരം കത്തിച്ചു. പിന്നീട് മാര്‍ച്ച് 24 ന് പെണ്‍കുട്ടിയെ കാണാതായതായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വീടിന്റെ സമീപത്തു തന്നെയുള്ള ജലാശയത്തില്‍ നിന്നും പാതികത്തിക്കരിഞ്ഞ നിലയില്‍ പെണ്‍കുട്ടിയുടെ മൃതശരീരം കണ്ടെത്തുകയായിരുന്നു.

ഇതേ തുടര്‍ന്ന് മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനയച്ച പോലീസ് സംഭവവുമായി ബന്ധപ്പെട്ട് 35ല്‍ അധികം പോരെ ചോദ്യം ചെയ്തിരുന്നു. ചോ​ദ്യം ചെ​യ്യ​ലി​നൊ​ടു​വി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള്‍​ നി​വ​ര്‍​ന്ന​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​യ്ഗു​ണ്ഡെ, പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മാ​വ​ന്‍​മാ​രാ​യ ര​ജേ​ന്ദ്ര ജ​ഗ​നാ​ഥ ഷി​ണ്ഡെ, ധ്യാ​ന്‍​ദേ​വ ജ​ഗ​നാ​ഥ ഷി​ണ്ഡെ എ​ന്നി​വ​രെ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.



from Anweshanam | The Latest News From India https://ift.tt/2YFuV8b
via IFTTT